ന്യൂഡൽഹി: ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ പറഞ്ഞു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്.എഫ്.ഐ നിഷേധിക്കുകയുമാണ് ചെയ്യുന്നത്.
ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതിക്രൂരമായി മർദ്ദിച്ച പശ്ചാത്തലത്തിലാണ് എം.പി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിക്കുകയായിരുന്നു. ലോ കോളജ് തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ജയിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.