കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഹൈകോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു. മതവിശ്വാസം പിന്തുടരാന്‍ സൗകര്യമൊരുക്കാമെന്ന വീട്ടുകാരുടെ ഉറപ്പ് പരിഗണിച്ചാണ് കാസർകോട് ഉദുമ കരിപ്പോടി കണിയാമ്പാടി സ്വദേശിനി ആതിര എന്ന ആയിശയെ രക്ഷിതാക്കൾക്കൊപ്പം കോടതി വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മാതാവ് ആശ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി പരിഗണിച്ചത്.
ജൂൈല 10നാണ് മതപഠനത്തിനായി ആതിര വീടുവിട്ടിറങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൈല 27ന് ആതിരയെ കണ്ണൂരിൽനിന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരുെടയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നുമാണ് മൊഴി നൽകിയത്. സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇൗ ആവശ്യം കോടതി അനുവദിച്ചതോടെ യുവതിയെ മഹിള മന്ദിരത്തിലേക്ക് മാറ്റി. ഇതിനിടെയാണ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയത്.
സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിനായി വീടു വിട്ടിറങ്ങിയതെന്നും ഭീകരസംഘടനയായ െഎ.എസിൽ ചേർക്കാനായി നിർബന്ധിച്ച് മതം മാറ്റിച്ചതാണെന്ന ആരോപണം ശരിയല്ലെന്നും പെൺകുട്ടി ഹൈകോടതിയിൽ വ്യക്തമാക്കി. മതപരമായ വിശ്വാസം തുടരാൻ അനുവദിച്ചാൽ വീട്ടിലേക്ക് മടങ്ങാൻ തയാറാണെന്നും വ്യക്തമാക്കി. മാതാപിതാക്കൾ ഇതംഗീകരിച്ചതോടെ അവർക്കൊപ്പം മടങ്ങാൻ ആതിര തയാറായി. അതേസമയം തീവ്രവാദ സംഘടനകൾ പെൺകുട്ടിയെ സ്വാധീനിക്കാനിടയുണ്ടെന്ന് പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ ആരോപണവിധേയരുമായോ പൊലീസ് സംശയിക്കുന്നവരുമായോ പെൺകുട്ടി ബന്ധപ്പെടാനുള്ള അവസരമുണ്ടാവരുതെന്ന് തുടർന്ന് കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ചെയ്ത കേസിലെ അന്വേഷണവും തുടരാം. ആവശ്യമെങ്കിൽ െപൺകുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.