സഭാ തർക്കം: ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാരോട് നിർദേശിച്ച് ഹൈകോടതി

കൊച്ചി: ഓർത്തഡോക്​സ്​-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ്​ ക്രിസ്ത്യൻ പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈകോടതി. എറണാകുളം ജില്ലയിലെ പുളിന്താനം സെന്‍റ്​ ജോൺസ്, മഴുവന്നൂർ സെന്‍റ്​ തോമസ്, ഓടക്കാലി സെന്‍റ്​ മേരീസ്, പാലക്കാട്ടെ മംഗലം ഡാം സെന്‍റ്​ മേരീസ്, ചെറുകുന്നം സെന്‍റ്​ തോമസ്, എരിക്കിൻചിറ സെന്‍റ്​ മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്​.

രണ്ട്​ ജില്ലയിലെയും കലക്ടർമാരെ സ്വമേധയാ ഹരജികളിൽ കക്ഷിയാക്കി ഇരുവർക്കും നിർദേശം നൽകുകയായിരുന്നു. ജില്ല പൊലീസ് മേധാവികൾ മതിയായ സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്നും കോടതി നിർദേശിച്ചു. സെപ്റ്റംബർ 30ന്​ വീണ്ടും കേസ്​ പരിഗണിക്കുമ്പോൾ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടർമാർക്ക്​ നിർദേശം നൽകി.

News Summary - High Court Directed Collectors to Manage Disputed Churches in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.