പ്രതീകാത്മക ചിത്രം

അഖില ഭാരതീയ സമന്വയ ബൈഠകിന് ശനിയാഴ്ച പാലക്കാട്ട് തുടക്കമാകും

പാലക്കാട്: ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ശനിയാഴ്ച പാലക്കാട്ടാരംഭിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിൽ ചർച്ച​ ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുമോയെന്ന ചോദ്യത്തിന് ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങളുൾപ്പെടെ ഏത് സാമൂഹിക പ്രസക്ത വിഷയവും ചർച്ച ചെയ്യുമെന്ന് അദ്ദേഹം മറുപടി നൽകി.

2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെ ആര്‍.എസ്.എസ് ശതാബ്ദി വര്‍ഷമാണ്. ഇതിന്റെ ഭാഗമായി സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റമാണ് ലക്ഷ്യമിടുന്നത്. കുടുംബ ശാക്തീകരണം, പ്രകൃതിക്കിണങ്ങുന്ന ജീവിതശൈലി, ജീവിതത്തിന്റെ സമസ്ത മേഖലകളിലെ സ്വാശ്രയത്വം, പൗരധര്‍മം എന്നിവയിലൂന്നിയ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ബൈഠക്കിന്റെ ലക്ഷ്യം. രാജ്യത്തുടനീളം 73,000 ശാഖകളുള്ള ആർ.എസ്.എസ് 99 വർഷം കൊണ്ട് സാമൂഹിക പരിവർത്തന ലക്ഷ്യം നേടിയതായും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കൾ, മറ്റ് സംഘടനകളുടെ ദേശീയ അധ്യക്ഷൻമാർ, സംഘടന ജനറല്‍ സെക്രട്ടറി, ദേശീയ ഭാരവാഹികളായ 230 പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

31ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ബൈഠക് സെപ്റ്റംബർ രണ്ടിന് ആറിന് സമാപിക്കും. ആർ.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹക്മാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവര്‍ നേതൃത്വം നൽകും. 

Tags:    
News Summary - RSS Akhil Bharatiya Samanvay Baithak in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.