കൊച്ചി: ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന വിദേശ പൗരെന താമസിപ്പിക്കാൻ താൽക്കാലിക ഡിെറ്റൻഷൻ സെൻറർ സജ്ജീകരിക്കണമെന്ന് ഹൈകോടതി. കോടതി കുറ്റമുക്തനാക്കിയിട്ടും മോചിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച എൽസാൽവഡോർ പൗരൻ ജോണി അലക്സാണ്ടർ ഡുരസോലയെ പാർപ്പിക്കാൻ ഒരു മാസത്തിനകം താൽക്കാലിക ഡിെറ്റൻഷൻ സെൻറർ സജ്ജീകരിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ നിർദേശം. അതുവരെ ജയിലിൽ എ ക്ലാസ് തടവുകാരെൻറ സൗകര്യം നൽകണമെന്നും ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
10 കോടി വിലവരുന്ന കൊക്കെയ്നുമായി 2018 മേയ് 18നാണ് ഡുരസോലയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. എന്നാൽ, ഇയാളുടെ ബാഗിൽനിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ എറണാകുളം ഒന്നാം ക്ലാസ് അഡീ. സെഷൻസ് കോടതി കഴിഞ്ഞ ജൂണിൽ ഇയാളെ കുറ്റമുക്തനാക്കി. എന്നിട്ടും മൂന്നുമാസമായി ജയിലിൽ കഴിയുകയാണെന്നാണ് ഹരജിക്കാരെൻറ പരാതി.
അപ്പീൽ നൽകുമെന്ന് എൻ.സി.ബി അറിയിച്ച സാഹചര്യത്തിൽ ജൂലൈ 26ന് ഫോറിൻ റീജനൽ രജിസ്ട്രേഷൻ ഒാഫിസർ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഹരജിക്കാരനെ തടഞ്ഞുവെച്ചത്. ഇത്തരം വിദേശ പൗരന്മാരെ മതിയായ സൗകര്യങ്ങളുള്ള ഡിറ്റെൻഷൻ സെൻററുകളിലാണ് പാർപ്പിക്കേണ്ടതെങ്കിലും തൃശൂരിലെ താൽക്കാലിക കേന്ദ്രത്തിൽ മൂന്ന് വിദേശികളുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഒരാളെക്കൂടി പാർപ്പിക്കാൻ സൗകര്യമില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഒരു മാസത്തിനകം സൗകര്യം ഒരുക്കാൻ കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.