ഡിസംബർ 14 വരെ രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടി വേണ്ടെന്ന് ഹൈകോടതി സർ​ക്കാരിനോട്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷക്കുറ്റം ചുമത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടി സ്വീകരിക്കരുതെന്ന് ഹൈകോടതി. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന സർക്കാരിന്റെ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തി.

ഇതുസംബന്ധിച്ച് പൊലീസ് കേസിലെ പരാതിക്കാരൻ ആയ ഡോക്ടർ പി. സരിൻ അടക്കമുള്ളവർക്ക് ഹൈകോടതി നോട്ടീസ് അയച്ചു. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈകോടതിയെ സമീപിച്ചത്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിലാണ് പോലീസ് കേസെടുത്തതിരുന്നത്. വിദ്വേഷം പ്രചരിപ്പിച്ചു. സമൂഹങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - High Court not to take strict action against Union Minister Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.