കൊച്ചി: നടക്കാനിറങ്ങിയ അഭിഭാഷകനെ മർദിച്ച കേസിൽ എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് ഹൈകോടതിയുടെ നോട്ടീസ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകൻ പി. ജഗദീഷ് നൽകിയ ഹരജിയിലാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകനെ മർദിച്ചെന്ന കേസിൽ ഫറോക്ക് എസ്.ഐ അടക്കമുള്ളവർക്ക് ജസ്റ്റിസ് എൻ. നഗരേഷ് നോട്ടീസ് ഉത്തരവായത്.
കേസിന്റെ ആവശ്യത്തിനായി നോട്ടീസ് നൽകി മാത്രമേ ഹരജിക്കാരനെ വിളിപ്പിക്കാവൂവെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ ഒന്നിനും ഒമ്പതിനുമായി രണ്ടുതവണ തനിക്കെതിരെ പൊലീസിന്റെ അതിക്രമം ഉണ്ടായെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.
റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽവെച്ച് കക്ഷിയുമായി സംസാരിക്കുമ്പോഴായിരുന്നു ആദ്യതവണ പൊലീസിന്റെ അതിക്രമമുണ്ടായത്. റോഡിൽവെച്ച് കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഈ സംഭവം. അപ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു. രാത്രി നടക്കാനിറങ്ങിയപ്പോഴാണ് രണ്ടാമത് പൊലീസ് അതിക്രമത്തിനിരയായത്. പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.