അടിമാലി: പൂപ്പാറ പന്നിയാർ പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈകോടതി. ആറാഴ്ചക്കുള്ളിൽ ഒഴിപ്പിക്കാനാണ് ഉത്തരവ്.
പൂപ്പാറ-പന്നിയാർ പുഴ കൈയേറി പുത്തൻപുരക്കൽ ബിജു കുമാരൻ, താഷ്കന്റ് നാഗയ്യ എന്നിവർ കെട്ടിടം നിർമിക്കുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി 2022 ഡിസംബറിൽ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് അനധികൃത നിർമാണം പരിശോധിച്ച് നടപടിയെടുക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.
ആറാഴ്ചക്കുള്ളില്‍ പൂപ്പാറ-പന്നിയാർ പുഴയിലെ 56 കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈകോടതി നിർദേശം നൽകുകയായിരുന്നു.
ഈ മാസം 17നാണ് കോടതി വിധി പ്രഖ്യാപിച്ചത്. എന്ത് വിലകൊടുത്തും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് വിധിയിലുള്ളത്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് പൂപ്പാറ ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.