ദേവസ്വം ബോർഡ്​ ഭരണം; ഹൈകോടതിയിൽ ഹരജി

കൊച്ചി: ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി.

ഹിന്ദു മത വിശ്വാസപ്രകാരമല്ലെ ഭരണം. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ഒരു പ്രസിഡൻറും രണ്ടംഗങ്ങളും ഉൾപ്പെട്ട സംവിധാനമാണ്​. അംഗങ്ങളിൽ ഒരാളെ നിയമസഭയിലെ ഹിന്ദു എം.എൽ.എമാരും മറ്റൊരാളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. 

ഹിന്ദു എം.എൽ.എമാർക്ക് അംഗത്തെ തിരഞ്ഞെടുക്കാൻ ഇടത് വലതു മുന്നണികൾ വിപ്പ് നൽകുന്നുണ്ട്. ഹിന്ദുമത വിശ്വാസമല്ല രാഷ്ട്രീയ താല്പര്യമാണ് ഇതിനു പിന്നിലെന്ന്  ഹരജിയിൽ ആരോപിക്കുന്നു. ഹരജി ബുധനാഴ്​ച്ച പരിഗണിക്കും.

Tags:    
News Summary - high court petition devaswom board - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.