കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈകോടതി റദ്ദാക്കി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിന് പി.ജയരാജനാണ് ഷാജിക്കെതിരെ അപകീർത്തി കേസ് നൽകിയത്.
ജയരാജനെതിരെ നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത് എന്നായിരുന്നു ഷാജി അഭിപ്രായപ്പെട്ടത്. നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങൾ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നും ഷാജി പറഞ്ഞു. തുടർന്ന് ഷാജിയുടെ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് ജയരാജൻ പരാതി നൽകി. എന്നാൽ പൊതുതാൽപര്യം മുൻനിർത്തിയായിരുന്നു തന്റെ പരാമർശമെന്നാണ് ഷാജി കോടതിയിൽ പറഞ്ഞത്. 2012 ഫെബ്രുവരിയിലാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.