കൊച്ചി: ഇതരസംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്ന സംസ്ഥാന നിയമ ഭേദഗതി ഹൈകോടതി റദ്ദാക്കി. ഇത്തരമൊരു നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാറിന് മാത്രമേ അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്.
നാഗാലാന്‍ഡ് സര്‍ക്കാറിെൻറ ലോട്ടറി വിൽപന കേരളത്തിൽ തടഞ്ഞ നടപടി ചോദ്യം ചെയ്ത് കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നാഗാലാന്‍ഡ് ലോട്ടറി വിൽപന തടയരുതെന്ന് സർക്കാറിന് കോടതി നിർദേശം നൽകി. ലോട്ടറി ഫ്രീ മേഖലയായ സംസ്ഥാനമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ വിൽക്കുന്നതിന് വിലക്കേർപ്പെടുത്താൻ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാൽ, കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ല. കേന്ദ്രത്തിെൻറ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നാഗാലാന്‍ഡ് ലോട്ടറികള്‍ വിൽക്കുന്നതെന്ന പരാതി കേരള സര്‍ക്കാറിനുണ്ടെങ്കില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാം. നിയമവിരുദ്ധ ലോട്ടറിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തിന് മാത്രമെ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
2005ലെ കേരള പേപ്പര്‍ ലോട്ടറീസ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. 2018 മുതലാണ് ഈ ഭേദഗതി നിലവില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.