കൊച്ചി: സി.എ. വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ പിതാവ് നൽകിയ ഹരജിയാണ് തള്ളിയത്.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് കോടതി നിർദേശം നൽകി.
2017 മാർച്ച് അഞ്ചിനാണ് കൊച്ചിയിൽ സി.എ വിദ്യാർഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയെ കാണാതായത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽനിന്നും കണ്ടെത്തുകയായിരുന്നു.
കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വൈകുന്നേരം 5.45 മുതല്‍ 6.12 വരെയുള്ള സമയങ്ങളിലെ ദൃശ്യങ്ങളായിരുന്നു ഇത്. പള്ളിക്കകത്തു കയറിയ മിഷേല്‍ 20 മിനിറ്റ് പ്രാര്‍ഥിച്ചു. ശേഷം വേഗത്തില്‍ പുറത്തേക്ക് വരുകയും കുരിശ് പള്ളിക്ക് മുമ്പില്‍ പ്രാര്‍ഥിക്കുകയും ചെയ്തു. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.