ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണം - ഹൈകോടതി

കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈകോടതി. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഷവർമ്മ ഉണ്ടാക്കുന്ന ഭക്ഷണശാലകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

2022ല്‍ കാസര്‍കോട് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈകോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണകോടതിക്ക് ഹൈകോടതി നിര്‍ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

Tags:    
News Summary - Strict inspections should be carried out on restaurants selling shawarma - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.