കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന് ഹൈക്കോടതിയുടെ സ്റ്റേ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമീഷനെ നിയമിച്ചതിനെതിരേ ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായാണ് സർക്കാർ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യൽ കമീഷനെ നിയമിച്ചതെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ഇത്തരത്തിലൊരു കമീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർ കക്ഷിയാക്കിയാണ് ഇ.ഡി കോടതിയിൽ ഹർജി നൽകിയിരുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇ.ഡി നിർബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമീഷനെ നിയമിച്ചത്. ഇ.ഡിക്ക് ഇത്തരത്തിലൊരു ഹരജി നൽകാൻ അധികാരമില്ലെന്നായിരുന്നു കോടതിയിൽ സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.