ഭാര്യാപിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: ഭാര്യാപിതാവിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. തിരുവനന്തപുരം സ്വദേശി രാകേഷിന്‍റെ (വിനോദ്) ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്​ കുമാർ, സി. പ്രദീപ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.

2017ലാണ്​ കേസിനാസ്പദമായ സംഭവം. ഭാര്യാവീട്ടിൽ താമസിച്ചിരുന്ന പ്രതി ഉച്ചക്ക്​ വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. കുഞ്ഞിനെ ഉറക്കിയശേഷം നൽകാമെന്ന് ഭാര്യ പറഞ്ഞു. ഇതിൽ ക്ഷുഭിതനായി ഭാര്യയെ ആക്രമിക്കാൻ തുടങ്ങി. പിടിച്ചുമാറ്റാൻ ഭാര്യാപിതാവ് ശ്രമിച്ചു. ഇതോടെ പ്രതി ഇരുമ്പ്​ പലകയെടുത്ത് ഭാര്യാപിതാവിനുനേരെ എറിഞ്ഞു. ഭാര്യയും മാതാവും കൂടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കിടപ്പുമുറിയിൽനിന്ന്​ കത്രിക എടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ കേസ്​.

തിരുവനന്തപുരം അഡീഷനൽ സെഷൻസ്​ കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെതിരെയാണ്​ അപ്പീലുമായി ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - High Court upheld life sentence of man who stabbed his father-in-law with scissors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.