രാത്രി സർവിസിന് കൂടിയ നിരക്ക്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: രാത്രി സർവിസിന് കൂടിയ നിരക്ക് ഈടാക്കാൻ സ്വകാര്യ ബസുകൾക്ക് അനുമതി നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിക്കുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. രാത്രി പ്രത്യേക നിരക്ക് അനുവദിക്കുക, വിദ്യാർഥികൾക്കുള്ള കൺസെഷൻ നിരക്ക് വർധിപ്പിക്കുക, നികുതിയൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളിയടക്കം നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നോട്ടീസ് ഉത്തരവായത്.

കെ.എസ്.ആർ.ടി.സി ബസുകളുടെ നികുതിയൊഴിവാക്കിയ സർക്കാർ ഉത്തരവ് സ്വകാര്യ ബസുകൾക്കും ബാധകമാക്കുക, രാത്രി എട്ടു മുതൽ പുലർച്ച അഞ്ചു വരെ ഫ്ലെക്‌സി ചാർജ് (കൂടിയ നിരക്ക്) ഈടാക്കാൻ കെ.എസ്.ആർ.ടി.സിക്കെന്നപോലെ സ്വകാര്യ ബസുകൾക്കും അനുമതി നൽകുക, വിദ്യാർഥികളുടെ മിനിമം കൺസെഷൻ അഞ്ച് രൂപയാക്കുക, വിദ്യാർഥികൾക്കുള്ള കൺസെഷന് 18 എന്ന പ്രായപരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

Tags:    
News Summary - High rates for night service: High Court seeks explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.