പൊലീസിലെ ദാസ്യവേല ആശങ്കയുണ്ടാക്കുന്നതെന്ന്​ ഹൈകോടതി

കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന്​ ഹൈകോടതി.ഗൗരവം ഉള്ള പ്രശ്നമാണിത്​. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി എന്താണെന്ന്​ നാല്​ ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശിച്ചു.

അതേ സമയം ക്യാമ്പ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച  പരാതിയിൽ  ഇടപെടൽ ഉണ്ടായി എന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചു. സർക്കാർ എടുത്ത നടപടിയിൽ കോടതി തൃപ്തി അറിയിച്ചു.

എ.ഡി.ജി.പി സുധേഷ്​ കുമാറി​​​െൻറ മകൾ പൊലീസ്​ ഡ്രൈവറെ മർദിച്ചതോടെയാണ്​ പൊലീസിലെ ദാസ്യവേല സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വന്നത്​. ഇതിനെ തുടർന്ന്​ ദാസ്യവേലയിൽ പരാതികൾ വ്യാപകമായിരുന്നു.
 

Tags:    
News Summary - Highcourt on gavaskar issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.