മാധ്യമങ്ങളുമായി പ്രശ്നമില്ലെന്ന് ഹൈകോടതി ചീഫ് ജസ്​റ്റിസ്

കോഴിക്കോട്: മാധ്യമങ്ങളുമായി പ്രശ്നമൊന്നുമില്ലെന്ന് ഹൈകോടതി ചീഫ് ജസ്​റ്റിസ്​ ആൻറണി ഡൊമിനിക്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നേരത്തേ പ്രശ്നമുണ്ടായത്. ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. അടുത്തിരുന്ന് കാര്യങ്ങൾ സംസാരിക്കുന്നത് പ്രശ്നങ്ങളില്ലെന്നതിന് തെളിവാണെന്നും ചീഫ്​ ജസ്​റ്റിസ്​ കൂട്ടിച്ചേർത്തു. കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അഡ്വ. എം. രത്നസിങ്ങി​​​​െൻറ ഛായാചിത്രം അനാച്ഛാദനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനസംഖ്യാനുപാതികമായി കോടതികളില്ലാത്തത്​ കേസുകൾ കെട്ടിക്കിടക്കാൻ കാരണമാണ്. സർക്കാറാണ് കോടതികൾ അനുവദിക്കേണ്ടതും അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും. ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നില്ലെന്ന പരാതി പരിഹരിച്ചുവരുകയാണ്. പുതിയ നിയമനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Highcourt Justice Antony Dominic -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.