കൊച്ചി: മണ്‍സൂണ്‍കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള റോഡുകളാവണം സംസ്ഥാനത്ത് നിർമിക്കേണ്ടതെന്ന് ഹൈകോടതി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടില്ലാത്തതാണ് റോഡുകളുടെ ശോച്യാവസ്ഥയിലടക്കം കാണുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഹ്രസ്വകാലത്തേക്കുള്ളതാവരുത്. ഇതിനുവേണ്ട മാര്ഗനിര്ദേശങ്ങളുണ്ടാവണം. റോഡ് നിര്‍മിച്ചാല്‍ മാത്രം പോരാ. അത് നിലനിര്‍ത്താന്‍ വേണ്ട പ്രായോഗിക നടപടികളുമുണ്ടാവണം. സംസ്ഥാനത്തെ മിക്കവാറും റോഡുകൾ മോശം അവസ്ഥയിലാണുള്ളത്.
മുന്‍കാലങ്ങളിലെ അനുഭവങ്ങളിൽനിന്ന് സര്‍ക്കാര്‍ പഠിക്കണം. ബി.ഒ.ടി, മെയിൻറനന്‍സ് കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തിൽ പരിഗണിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളത്തെ പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഒരു ഹൈകോടതി ജഡ്ജി നൽകിയ കത്ത് സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
കഴിഞ്ഞദിവസം ഇൗ റോഡിൽക്കൂടി സഞ്ചരിക്കാനിടയായ ജഡ്ജി റോഡിെൻറ ശോച്യാവസ്ഥ ചീഫ് ജസ്റ്റിസിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. മുച്ചക്ര വാഹനങ്ങൾ വരെ മുഴുവനായി വീഴാവുന്നത്ര വലുപ്പമുള്ള കുഴികൾ ഉള്ള റോഡിലൂടെ ഗതാഗതം അസാധ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം മോട്ടോര്‍ സൈക്കിള്‍ യാത്രികന് റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് സ്വമേധയാ പൊതുതാല്പര്യ ഹരജിയായി ഇത് പരിഗണിച്ചത്. കനത്ത മഴയെത്തുടര്‍ന്നാണ് റോഡ് മോശമായതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിലൂടെ മെട്രോയുടെ അടുത്ത ഘട്ടം വരാനിരിക്കുന്നതിനാലാണ് വലിയ പണികളൊന്നും ചെയ്യാതിരുന്നത്. മെറ്റൽ ഉൾപ്പെടെ നിർമാണസാമഗ്രികളുടെ ക്ഷാമവും കാരണമായി.
റോഡിെൻറ അറ്റകുറ്റപ്പണി ഒക്ടോബർ 24ന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 70 ശതമാനം പൂര്‍ത്തിയായി. ആറു ദിവസത്തിനകം ബാക്കി പണികൂടി പൂര്‍ത്തിയാവുമെന്നും സർക്കാർ വ്യക്തമാക്കി. മെട്രോ നിർമാണം തുടങ്ങും വരെ റോഡ് ഇൗ രീതിയിൽ തുടരെട്ടയെന്നാണോ സർക്കാർ പറയുന്നതെന്നും ആളുകൾ കുഴിയിൽ വീഴുേമ്പാഴാണോ നന്നാക്കാൻ തുടങ്ങുന്നതെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.