കൊച്ചി: മൂന്നാറിൽ ൈകയേറ്റവും അനധികൃത നിർമാണവുമെന്ന് മുറവിളി കൂട്ടുന്ന സർക്കാ ർ മറുവശത്ത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് പൊതുജനത്തോടുള്ള വഞ്ചനയാണെ ന്ന് ഹൈകോടതി.
മേഖലയിൽ കൈയേറ്റവും നിയമവിരുദ്ധ നിർമാണവും നടത്താൻ അനുയോജ്യമാ യ സൗകര്യങ്ങൾ സർക്കാർതന്നെ ഒരുക്കിനൽകുകയാണ്. കൈയേറ്റക്കാർക്ക് ൈവദ്യുതിയും കു ടിവെള്ളവും ജീവനോപാധിയും നൽകുന്ന ഉത്തരവ് പുനഃപരിശോധിക്കുകയോ കോടതിനടപടി കൾ നേരിടാൻ തയാറാവുകയോ വേണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൂന്നാർ മേഖലയിൽ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ എൻ.ഒ.സിയില്ലാതെ കെട്ടിട നിർമാണം അനുവദിക്കരുതെന്ന ഹൈകോടതിയുടെ 2010 ജനുവരി 21ലെ ഇടക്കാല ഉത്തരവ് നിലനിൽക്കെ അനധികൃത കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഉൗർജ സെക്രട്ടറി 2019 േമയ് ആറിന് ഉത്തരവ് നൽകിയതായി ചൂണ്ടിക്കാട്ടി മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ.യു. ജോൺ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള നയപരമായ തീരുമാനത്തിെൻറ ഭാഗമായാണ് 100 ചതുരശ്ര മീറ്ററിൽ താഴെയുള്ള മൂന്നാറിലെ കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകിയതെന്ന് ഊർജ സെക്രട്ടറി ഡോ. അശോക് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഉടമസ്ഥാവകാശ രേഖകളില്ലെങ്കിലും വൈദ്യുതി കണക്ഷൻ നൽകാൻ റവന്യൂ അധികൃതരുടെ അനുമതിക്ക് കാത്തുനിൽക്കേണ്ടതില്ലെന്ന ഉത്തരവും സർവിസ് കണക്ഷൻ നൽകുന്ന ഭൂമിയും കെട്ടിടവും അനധികൃത നിർമാണമെന്ന് റവന്യൂ വകുപ്പിെൻറ പ്രഖ്യാപനമുണ്ടായാൽ കണക്ഷൻ വിച്ഛേദിക്കാമെന്ന ഭേദഗതി ഉത്തരവും പുറപ്പെടുവിച്ചതായി സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഹരജിയിെല ആരോപണവും സത്യവാങ്മൂലത്തിലെ ന്യായീകരണവും വിലയിരുത്തിയാണ് സർക്കാർ നിലപാടിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചത്.
സർക്കാർ ഭൂമിയുടെ കസ്റ്റോഡിയനാവേണ്ടത് സർക്കാർ തന്നെയാണ്. പൊതുതാൽപര്യം പരിഗണിച്ച് സർക്കാർ ഭൂമി പതിച്ചുനൽകേണ്ടതും സർക്കാറാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി കൈേയറ്റക്കാരെ സഹായിക്കുകയല്ല വേണ്ടത്. ൈവദ്യുതി കണക്ഷൻ നൽകാനുള്ള ഉത്തരവും ഭേദഗതി ഉത്തരവും പുറപ്പെടുവിച്ചതിന് ന്യായീകരണമില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നുണ്ടോ കോടതിയലക്ഷ്യ ഹരജി തുടരണോയെന്ന് തീരുമാനിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ൈവദ്യുതി നൽകിയത് കോടതി ഉത്തരവുകൾക്ക് അനുസൃതമെന്ന് സർക്കാർ
െകാച്ചി: ൈഹകോടതിയുെടയും സുപ്രീംകോടതിയുെടയും ഉത്തരവുകൾക്ക് അനുസൃതമായാണ് മൂന്നാറിലെ 100 ചതുരശ്ര മീറ്ററിൽ കുറഞ്ഞ കെട്ടിടങ്ങൾക്ക് ൈവദ്യുതി കണക്ഷൻ നൽകാൻ തീരുമാനിച്ചതെന്ന് സർക്കാർ. 2010 ജനുവരി 21ലെ ഇടക്കാല ഉത്തരവിന് ജൂൺ 23ലെ മെറ്റാരു ഉത്തരവിലൂെട കോടതി വ്യക്തത വരുത്തിയതായി ഊർജ സെക്രട്ടറി ഡോ. ബി. അശോക് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
റോഡ്, ജലം, ൈവദ്യുതി വിതരണം തുടങ്ങിയ അടിയന്തര കാര്യങ്ങളിൽ നടപടിയെടുക്കാൻ പൊതു, തദ്ദേശ സ്ഥാപന അധികൃതർ ജില്ല കലക്ടറുടെ അനുമതിക്ക് കാത്തുനിൽക്കേണ്ടതില്ലെന്ന് ഈ ഉത്തരവിൽ പറയുന്നുണ്ട്. തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഉടമസ്ഥാവകാശ രേഖകളില്ലെങ്കിലും 100 ചതുരശ്ര മീറ്ററിൽ താഴെ അളവിലുള്ള ഭവന സമുച്ചയങ്ങളിൽ ൈവദ്യുതി കണക്ഷന് അനുമതി നൽകാനാവുംവിധം 2014ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡിൽ ഭേദഗതി വരുത്തണമെന്ന് റെഗുലേറ്ററി കമീഷന് സർക്കാർ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.