കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല േപ്രാ-വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. എം. അബ്ദുറഹ്മാനെ നീക്കിയ നടപടി ഹൈകോടതി റദ്ദാക്കി. കാലാവധി തീരുംവരെ പി.വി.സിക്ക് തുടരാം. കാലാവധി പൂർത്തിയാകുംമുമ്പ് വി.സി രാജിവെച്ചതിെൻറ പേരിൽ പി.വി.സി ഒഴിയേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.സാേങ്കതിക സർവകലാശാല ആദ്യ വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചെറിയ പി. െഎസക് 2017 ഡിസംബർ 31ന് രാജിവെച്ചിരുന്നു.
പ്രോ-വൈസ് ചാൻസലർക്കും സ്ഥാനത്ത് തുടരാൻ ചട്ടപ്രകാരം കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഒാഫ് യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ നൽകിയ പരാതിയിൽ പി.വി.സിയെ ചാൻസലർകൂടിയായ ഗവർണർ പുറത്താക്കി. വി.സി കാലാവധി പൂർത്തിയാക്കുന്ന സന്ദർഭത്തിൽ പി.വി.സിയും ഒഴിയണമെന്ന യു.ജി.സി െറഗുലേഷൻ സാേങ്കതിക സർവകലാശാലയിലും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയും നടപടിയും. എന്നാൽ, വി.സിമാർ കാലാവധി പൂർത്തിയാക്കുന്ന കാര്യത്തിലല്ലാതെ രാജിവെക്കുകയോ മരണപ്പെടുകയോ ചെയ്താൽ പി.വി.സിക്ക് തുടരാനാകുമോ എന്ന കാര്യത്തിൽ യു.ജി.സി ചട്ടത്തിൽ വ്യക്തതയില്ലെന്നായിരുന്നു അബ്ദുറഹ്മാെൻറ വാദം.
നീക്കിയ നടപടി നിലനിൽക്കുന്നതല്ലെന്നും കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. സാേങ്കതിക സർവകലാശാല വി.സി കാലാവധി പൂർത്തിയാകുംമുമ്പാണ് രാജിവെച്ചതെന്നതിനാൽ പി.വി.സി ഒഴിയണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഗവർണറുടെ നടപടി റദ്ദാക്കുകയായിരുന്നു. കണ്ണൂർ, എം.ജി സർവകലാശാലകളിൽ പി.വി.സി ഒഴിയേണ്ടി വന്ന സാഹചര്യമല്ല സാേങ്കതിക സർവകലാശാലയുടെ കാര്യത്തിൽ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.