കെ.എം മാണിക്കെതിരായ ബാർകോഴ കേസ്​ ഹൈകോടതി അവസാനിപ്പിച്ചു

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണി അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ ബാര്‍ കോഴ കേസ്​ ഹൈകോടതി അവസാനിപ്പിച്ചു. ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്​ കെ.എം മാണി നൽകിയ ഹരജിയും മാണിക്കെതി രെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹരജികൾ അവസാനിപ്പിക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. കേസിലെ കക്ഷിയായ കെ.എം. മാണി മരിച്ചതോടെ ഇനി കേസിനു പ്രസക്തിയില്ലെന്ന്​ കോടതി വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കു പങ്കില്ലെന്ന്​ കാട്ടി മൂന്നു തവണ വിജിലന്‍സ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും പുതിയ ഇടത് സര്‍ക്കാരും മാണിക്ക്​ ക്ലീൻ ചിട്ട്​ നൽകിയാണ്​ റിപ്പോർട്ട്​ നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വി.എസ് അച്യുതാനന്ദനും ബിജു രമേശും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Highcourt withdraw case against KM Mani - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.