മഫ്​ത അഴിപ്പിച്ചു; കൈയില്‍ വെക്കാനും അനുവദിച്ചില്ല –ഷഹര്‍ബാന്‍

കല്‍പറ്റ: വനിതദിനത്തില്‍ ഗുജറാത്തില്‍ നടന്ന സ്്വച്ഛ് ശക്​തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഏറെ സന്തോഷമായിരുന്നു മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ സൈതലവിക്ക്. എന്നാല്‍, രാജ്യത്തെ ആറായിരത്തോളം പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പങ്കെടുത്ത സമ്മേളനം കഴിഞ്ഞ് കല്‍പറ്റയില്‍ തിരിച്ചത്തെിയ ഷഹര്‍ബാന്‍ നിരാശയിലാണ്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ത​ന്‍െറ ശിരോവസ്ത്രം അഴിപ്പിച്ചതിനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ വല്ലാതെ ഖിന്നയായി.

ജില്ലയിലെ ആദ്യ വെളിയിട വിസര്‍ജനമുക്​ത പഞ്ചായത്തിന്‍െറ സാരഥിയെന്ന നിലയിലാണ് ഷഹര്‍ബാന് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. വയനാട്ടില്‍നിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷകുമാരി, തരിയോട്, പൂതാടി പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവരാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഏഴ്, എട്ട് തീയതികളില്‍ നടന്ന സമ്മേളനത്തില്‍ വനിതദിനമായ എട്ടാം തീയതിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാന ഗേറ്റില്‍ പരിശോധന കഴിഞ്ഞ് മറ്റൊരു ഗേറ്റിലും പരിശോധനയുണ്ടായിരുന്നു. അതു കഴിഞ്ഞ് ഹാളിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഘാടകര്‍ തടഞ്ഞത്.

ശിരോവസ്ത്രം അഴിക്കാതെ അകത്തുകയറാന്‍ പറ്റില്ളെന്ന് അവര്‍ പറഞ്ഞതോടെ പ്രതിഷേധിച്ചു. ഹിന്ദിയിലെ അവരുടെ സംസാരങ്ങള്‍ക്ക് ഭാഷ ഒരു പ്രശ്നമായതിനാല്‍ മറുപടി നല്‍കാന്‍ ബുദ്ധിമുട്ടി. മഫ്ത അഴിച്ചാല്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് അവര്‍ ശഠിച്ചപ്പോള്‍ കോഴിക്കോട്, വയനാട് ജില്ലകളുടെ കോഓഡിനേറ്ററായി കൂടെയുണ്ടായിരുന്ന കൃപ വാര്യര്‍ അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അകത്തു കയറണമെങ്കില്‍ ശിരോവസ്ത്രം അഴിക്കാതെ പറ്റില്ളെന്നായി അവര്‍. മഫ്ത അഴിച്ച് കൈയില്‍ വെക്കാന്‍പോലും അനുവദിച്ചില്ല.

തൊട്ടപ്പുറത്ത് നിലത്ത് ഇട്ടുകൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ അവിടെ രണ്ട് കറുത്ത തട്ടങ്ങളുണ്ടായിരുന്നു. നിലത്തിടാന്‍ മനസ്സ്​ വരാത്തതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കെട്ടിയ റിബണില്‍ മഫ്ത പിന്‍ ചെയ്ത് വെച്ചു. സാരിത്തലപ്പുകൊണ്ട് തല മറച്ച് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ രണ്ട് പ്രസിഡന്‍റുമാരെ ഒന്നര മണിക്കൂറോളമാണ് തടഞ്ഞുവെച്ചത്.

അഴിച്ചുമാറ്റിയാലേ ഹാളില്‍ പ്രവേശിപ്പിക്കൂ എങ്കില്‍ അകത്തു പോകണ്ട എന്ന നിലപാടിലായിരുന്നു അവര്‍. 6000 പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് നൂറോളം പേരുണ്ടായിരുന്നു. കോഓഡിനേറ്റര്‍ വിഷയം ജില്ല പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്നതുകൊണ്ടാണ് പരിശോധനയെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പ്രസിഡന്‍റുമാരെ അകത്ത് പ്രവേശിപ്പിച്ചതിനൊടുവില്‍ ത​ന്‍െറ മഫ്ത ഹാളില്‍ തിരിച്ചേല്‍പിച്ചു.

 ശിരോവസ്ത്രം ധരിച്ച ഫോട്ടോ സംഘാടകര്‍ക്ക് നേരത്തേ അയച്ചുകൊടുത്തിരുന്നു. അപ്പോഴൊന്നും ഒരു പ്രശ്നവും അവര്‍ പറഞ്ഞിരുന്നില്ല. അവസരം കിട്ടിയാല്‍ ഇനിയും ഇത്തരം സമ്മേളനങ്ങളില്‍ എന്‍െറ വേഷം അണിഞ്ഞുകൊണ്ടുതന്നെ പോകും. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും ഷഹര്‍ബാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - hijab issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.