‘പാർട്ടി പറഞ്ഞത് അനുസരിച്ചിട്ട് നഷ്ടമുണ്ടായത് തനിക്ക്’; ഒന്നുമല്ലാതായെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കലക്ടർമാരെ മാറ്റുന്നത് പോലെ സ്ഥാനാർഥികളെ മാറ്റിയാൽ ഭാവിയിലും ദോഷം ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും പോയി മൽസരിക്കുന്ന പ്രശ്നം ഇനി ഉദിക്കുന്നില്ല. 100 ശതമാനം വിശ്വാസമുള്ള സ്ഥലത്തെ മൽസരിക്കാൻ ആഗ്രഹിക്കൂ. പാർട്ടി പറഞ്ഞാൻ എന്തും അനുസരിച്ചതിന്‍റെ തിക്താനുഭവം തന്‍റെ മുമ്പിലുണ്ട്. തന്‍റെ മതേതരമുഖം നഷ്ടപ്പെടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

വടകര ലോക്സഭ മണ്ഡലത്തിൽ എല്ലാ പ്രവർത്തനങ്ങളും താൻ പൂർത്തിയാക്കിയിരുന്നു. തൃശൂരിൽ ശക്തമായ മൽസരം വേണമെന്ന് സിറ്റിങ് എം.പിയായ ടി.എൻ. പ്രതാപൻ പോലും പറയുന്നുവെന്ന പാർട്ടി നേതൃത്വം സൂചിപ്പിച്ചു. അതിനാൽ, മണ്ഡലം മാറി മൽസരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തൃശൂരിൽ മുൻകൂട്ടിയുള്ള പാർട്ടി പ്രവർത്തനങ്ങളും സുരേഷ് ഗോപിയുടെ നടത്തിയ പ്രവർത്തനങ്ങളും സംബന്ധിച്ച് പഠിച്ചിരുന്നില്ല. ഇത് രണ്ടുമാണ് പരാജയത്തിന്‍റെ കാരണങ്ങളാണ്.

തിരുവനന്തപുരത്ത് ലത്തിൻ കത്തോലിക്കരും മുസ് ലിംകളും ശശി തരൂരിനെ പിന്തുണച്ചപ്പോൾ തൃശൂരിൽ തീരദേശമേഖലയിലെ ധീവര വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തു. കൂടാതെ, തൃശൂരിലെ മുസ് ലിംകളിലെ എ.പി സുന്നി വിഭാഗവും എൽ.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ, നായർ വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്നും മുസ് ലിം വോട്ടുകൾ ചിതറുമെന്നുമാണ് ബി.ജെ.പി വിലയിരുത്തിയത്.

പാർട്ടിയിൽ നിന്ന് കുത്തിത്തിരുപ്പ് നടത്തി തന്നെ പുറത്താക്കിയാൽ രാഷ്ട്രീയ വിരമിക്കൽ നടത്തി വീട്ടിലിരിക്കും. അതിന്‍റെ ഉദാഹരണമാണ് വയനാട് ക്യാമ്പിൽ തനിക്കെതിരെ പരാതി ഉയർന്നുവെന്ന വ്യാജ വാർത്ത പ്രചരിച്ചത്. പാർട്ടി പറഞ്ഞതെല്ലാം അനുസരിച്ച തനിക്ക് നഷ്ടം മാത്രമാണ്. പാർട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാക്കൾ 20ൽ 18 സീറ്റും നേടിയ ആഘോഷത്തിലാണെന്നും മുരളീധരൻ ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The loss was due to following what the party -K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.