മലയോര ഹൈവേ; നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും

തിരുവനന്തപുരം: മലയോര ഹൈവേകളുടെ നിര്‍മാണം അടുത്ത സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഈ സര്‍ക്കാറിന്‍െറ കാലത്തുതന്നെ പണി പൂര്‍ത്തിയാക്കും. ഇതിനായി പി.ഡബ്ള്യു.ഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ഹൈവേകളുട നിര്‍മാണ പരിധിയില്‍ മിക്കയിടത്തും നിലവില്‍ റോഡുകളുണ്ട്.

ഇവ വികസിപ്പിച്ച് തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതി. ഭൂമിയേറ്റെടുക്കേണ്ടിവരില്ല. കേരളത്തിന്‍െറ വികസനത്തിന് സുപ്രധാന പങ്ക് വഹിക്കാന്‍ ഇതിന് കഴിയും. നിര്‍മാണഘട്ടത്തില്‍ വനം വകുപ്പുമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. മലയോര ഹൈവേയുടെ 1195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അലൈന്‍മെന്‍റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒപ്പം തീരദേശ ഹൈവേയുടെ കാര്യവും പരിഗണനയിലാണ്. അതിനെക്കുറിച്ച് പഠനംനടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.

Tags:    
News Summary - hill highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.