കോട്ടയം: സംവരണേതര സമൂഹങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും ഇടത്-വലത് മുന്നണികളുടെ നീതിനിഷേധത്തിനും അവഗണനക്കും എതിരെയും ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഹിന്ദു ജനജാഗരണ യാത്രകളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ജാതിക്കാണ് സംവരണമെന്നിരിക്കെ മതംമാറി ക്രിസ്ത്യാനിയായി ജീവിക്കുന്ന നാടാർ സമൂഹത്തിലെ അഞ്ചു ലക്ഷത്തിലധികംപേരെ ഒ.ബി.സി ലിസ്റ്റിൽപെടുത്തി സംവരണം നൽകുന്നത് അനീതിയാണ്. ജാതിസംവരണം മതത്തിന് നൽകുന്നതിനെതിരെ ബുധനാഴ്ച സെക്രേട്ടറിയറ്റ് നടയിലും കലക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തും.
സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണവും പോസ്റ്റ് കാർഡ് നിവേദനം അയക്കലും 25 മുതൽ മാർച്ച് 10 വരെ നടക്കും. ഒ.ബി.സി സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഹിന്ദു ഐക്യവേദി പിന്തുണ നൽകും. നിയമനടപടി സ്വീകരിക്കുമെന്നും ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.