ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്നത് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘ്പരിവാർ താൽപര്യവും അജണ്ടകളും തുറന്നുപറഞ്ഞ് മെട്രോമാൻ ഇ. ശ്രീധരൻ. ബി.ജെ.പിയുമായി നേരത്തേതന്നെ മാനസികമായി ഇഷ്ടമുണ്ടെന്നും ബി.ജെ.പി നേതാക്കളുമായി നല്ല ബന്ധമാണ് പുലർത്തിവരുന്നതെന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞ അദ്ദേഹം സംഘ്പരിവാർ പ്രചരിപ്പിച്ചു വരുന്ന ലവ് ജിഹാദ് ഉൾപ്പെടെയുള്ള അജണ്ടകളെയും ശരിവെച്ചു.
ബീഫിനെതിരെ ബി.ജെ.പി നടത്തിവരുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താൻ സമ്പൂർണ സസ്യാഹാരിയാണെന്നും ആരും മാംസാഹാരം കഴിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു മറുപടി.
ലവ് ജിഹാദ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിവാഹത്തിെൻറ പേരിൽ ഹിന്ദുക്കൾക്ക് പുറമെ മുസ്ലിം, ക്രിസ്ത്യൻ യുവതികളും കബളിപ്പിക്കപ്പെടുന്നത് കണ്ടുകൊണ്ടിരിക്കുകയാണെന്നും അതിനെ ചെറുക്കുമെന്നും പ്രതികരിച്ചു. നരേന്ദ്ര മോദി ഒരു ജനവിഭാഗത്തെയും വേർതിരിച്ചുകാണുന്നില്ലെന്നും പാർട്ടി നിറയെ ദേശഭക്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.