തിരുവനന്തപുരം: ഹിന്ദു രാഷ്ട്രവാദത്തെ എതിർക്കുമ്പോൾ ഇസ്ലാം രാഷ്ട്രവാദത്തെയും എതിർക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയണമെന്ന് കെ.കെ. ശൈലജ. നിയമസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പരാമർശം.
‘വടകര തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് താൻ. ലീഗിനെ വർഗീയപാർട്ടിയായി പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയാറാകുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും സ്ഥാനാർഥിയുണ്ടായിരുന്നില്ല. മുസ്ലിം ലീഗിൽ വർഗീയതയില്ലാത്ത ആളുകളല്ലേ കൂടുതലുള്ളത്. ശുഭകരമാണോ ഈ കൂട്ടുകെട്ട്. നാളെ കോൺഗ്രസിനും ലീഗിനും ഉണ്ടാകാൻ പോകുന്ന അപചയം ഓർമപ്പെടുത്തുന്നു. ആ അപകടം കേരളത്തിനുകൂടി അപകടമാണെന്ന് നിങ്ങൾ ഓർക്കണം. ‘ലവ് ജിഹാദുണ്ട് -കെ.കെ. ശൈലജ’ എന്ന നിലയിൽ ഓൺലൈനിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇത് ആരെ ബോധിപ്പിക്കാനായിരുന്നു. അതിന്‍റെ ഉത്തരവദി ആരെന്ന് കണ്ടെത്തിയിട്ടുണ്ട്. ധാർമികത എന്നൊന്നുണ്ട്. അതു കാണിച്ചില്ലെങ്കിൽ എല്ലാവർക്കും അപകടമാണ്’ -ശൈലജ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി നിയസഭയിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
തിരുവനന്തപുരം: എൻ.സി.പിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിയമസഭയിൽ അതേപാർട്ടിയിലെ എം.എൽ.എ തോമസ് കെ. തോമസിന്‍റെ പരോക്ഷ വിമർശനം. ‘ചിലർ മന്ത്രിസ്ഥാനത്തിരുന്നാൽ ഇറങ്ങില്ല’ എന്നായിരുന്നു കമന്‍റ്. ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് കുറ്റപ്പെടുത്തൽ. മന്ത്രിസഭ പ്രവേശനത്തിനായി തോമസ് കെ. തോമസ് ആവശ്യം ഉന്നയിച്ചുവരുകയായിരുന്നു. എൻ.സി.പി നേതൃത്വം ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.