കോഴിക്കോട്: നഗരത്തിലെ ഹൈടെക് എ.ടി.എം തട്ടിപ്പിൽ പിടിയിലാകാനുള്ളവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസർേകാട് പാറക്കെട്ട് ചാത്തംകുഴി സ്വേദശി റമീസ് എന്ന നവ്മാൻ (33), വിദ്യാനഗർ സ്വദേശി ജുനൈദ് (32), കുട്ലു രാംദാസ് നഗർ ജെ.പി കോളനിയിലെ മുഹമ്മദ് ബിലാൽ (28) എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പിടിയിലാകാനുള്ളവരിൽ രണ്ടുപേർ നേരേത്ത വിദേശത്ത് ജോലി ചെയ്തവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കാസർകോട് സ്വദേശികളായ കാഞ്ഞങ്ങാട് അജാനൂർ കൊലവയൽ പാലായിൽ ക്വാർേട്ടഴ്സിലെ അബ്ദുറഹ്മാൻ സഫ്വാൻ എന്ന അദ്റുമാൻ (18), തൃക്കരിപ്പൂർ മേട്ടമ്മൽ ജമാത്ത് ക്വാർേട്ടഴ്സിലെ അബ്ബാസ് (26), േഫാർട്ട് കൊച്ചി സി.പി തോട് സ്വദേശിയും കൊളത്തറയിലെ താമസക്കാരനുമായ എം.ഇ. ഷാജഹാൻ (43) എന്നിവരാണ് കേസിൽ നേരേത്ത അറസ്റ്റിലായത്. സ്കിമ്മർ, ബട്ടൻ കാമറ എന്നിവ ഉപയോഗിച്ച് പഞ്ചാബ് നാഷനൽ ബാങ്കിെൻറ വെള്ളിമാട്കുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ്, വിജയ ബാങ്കിെൻറ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് എന്നീ എ.ടി.എമ്മുകൾ വഴിയാണ് സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സംഘം ഹൈടെക് തട്ടിപ്പ് നടത്തിയത്.
മെഷീനുകളിൽ എ.ടി.എം കാർഡ് ഇടുന്ന ഭാഗത്ത് സ്കിമ്മർ ഘടിപ്പിച്ച് കാർഡിലെ മാഗ്നറ്റിക് വിവരവും കീബോർഡിന് മുകളിൽ ബട്ടൻ കാമറ വെച്ച് പിൻ നമ്പറും ചോർത്തി വ്യാജ എ.ടി.എം കാർഡിൽ ലാപ്ടോപ് വഴി ഇൗ വിവരങ്ങൾ സന്നിവേശിപ്പിച്ചാണ് സംഘം വിവിധയാളുകളുടെ അക്കൗണ്ടിൽ നിന്ന് കോയമ്പത്തൂരിലെ എസ്.ബി.െഎ എ.ടി.എമ്മിലൂടെ പണം പിൻവലിച്ചത്.
കസബ, ചേവായൂർ, നടക്കാവ്, ടൗൺ, ചെമ്മങ്ങാട്, താമരശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലെ പരാതിക്കാർക്ക് മൊത്തം 1,41,900 രൂപയാണ് നഷ്ടമായത്. പ്രതികളുടെ കോഴിക്കോെട്ട ബന്ധങ്ങൾ, സമാന തട്ടിപ്പുകൾ മറ്റിടങ്ങളിൽ നടത്തിയോ, ആരെങ്കിലും സാേങ്കതികസഹായം നൽകിയോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.