മാവൂർ: കാലവർഷത്തിൽ വീട് തകർന്നതിനെ തുടർന്ന് ഇടംതേടിയ ദുരിതാശ്വാസ ക്യാമ്പിൽ മരിച്ച അന്തർ സംസ്ഥാനക്കാരെൻറ മകൾക്ക് വീടായി. മൈസൂർ മാണ്ഡ്യ സ്വദേശി രാജുവിെൻറ മകൾ 13കാരി മാനുഷക്കാണ് വീടൊരുങ്ങിയത്. ഇവരുടെ അവസ്ഥ സംബന്ധിച്ച വാർത്ത കണ്ട് സംവിധായകൻ ജിജു ജേക്കബിെൻറയും സഹോദരെൻറയും നേതൃത്വത്തിൽ ചെറൂപ്പ പാറയിൽമീത്തലിൽ വീടൊരുക്കുകയായിരുന്നു. താക്കോൽ ദാനം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കലക്ടറേറ്റിൽ നടക്കും. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉമ്മർ മാസ്റ്ററുടെ സാന്നിധ്യത്തിൽ ജില്ല കലക്ടർ സാംബശിവ റാവുവാണ് താക്കോൽ കൈമാറുക.
2019 ആഗസ്റ്റിലെ കാലവർഷത്തിൽ ചെറൂപ്പ മണക്കാട് ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ രക്തസമ്മർദം മൂർച്ഛിച്ചാണ് രാജു (59) മരിച്ചത്. രാജുവും കുടുംബവും ചെറൂപ്പ അയ്യപ്പൻകാവിനു സമീപം പൊൻപറകുന്നിനു താഴെ പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ടെൻറ് കെട്ടിയാണ് താമസിച്ചിരുന്നത്. ശക്തമായ കാറ്റിലും മഴയിലും ടെൻറ് നിലംപൊത്തി. രാജുവിെൻറ ഭാര്യ ഏതാനും വർഷംമുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. തെരുവോരങ്ങളിൽ സർക്കസ് നടത്തിയാണ് രാജുവും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. നല്ല ഒരു അത്ലറ്റ് കൂടിയായ മാനുഷ മണക്കാട് ജി.യു.പി സ്കൂളിൽ അഞ്ചാം തരത്തിലാണ് പഠിക്കുന്നത്. മാനുഷയുടെ മൂത്ത സഹോദരൻ ശ്രീനിവാസൻ എടപ്പാളിൽ കോൺക്രീറ്റ് പണിക്കാരനാണ്. ഇയാളും ഭാര്യയോടൊപ്പം ചെറൂപ്പയിലെ ടെൻറിൽ തന്നെയായിരുന്നു താമസം. മറ്റൊരു സഹോദരൻ മനോജും കൂലിപ്പണിക്ക് പോകുകയാണ്.
മാനുഷയുടെ അവസ്ഥ അറിഞ്ഞ് അന്ന് കോഴിക്കോട് തഹസിൽദാർ ഇ. അനിതാകുമാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്തും മറ്റും സ്ഥലത്തെത്തി ജില്ല കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം മാവൂർ കണ്ണിപറമ്പിലെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് താമസം. വീട് പണി നേരേത്ത പൂർത്തിയാെയങ്കിലും ലോക്ഡൗൺ കാരണം താക്കോൽ കൈമാറ്റം വൈകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.