തിരൂരങ്ങാടി (മലപ്പുറം): ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പിടികൂടിയത്.
കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ബിസിനസ് സ്ഥാപനത്തിൽ മുബഷിറ ജുമൈല കുറച്ചുകാലം റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. പരാതിക്കാരനിൽനിന്ന് ഗർഭിണിയായെന്നും തുടർന്ന് അബോർഷൻ നടത്തിയെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്നുമാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് യുവതിയും സുഹൃത്തും പിടിയിലായത്.
നിരന്തരഭീഷണിയെ തുടർന്ന് കഴിഞ്ഞദിവസം കൊളപ്പുറത്തെ ഒരു ഹോട്ടലിൽ വെച്ച് പരാതിക്കാരൻ 50,000 രൂപ യുവതിക്ക് നൽകിയിരുന്നു. ബാക്കി പണം ഉടൻ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ യുവാവ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയും കേസ് തിരൂരങ്ങാടി പൊലീസിന് കൈമാറുകയുമായിരുന്നു.
ബാക്കി തുക നൽകാനെന്ന വ്യാജേന യുവതിയെയും സുഹൃത്തിനെയും യുവാവ് പൊലീസ് സഹായത്തോടെ വിളിച്ചുവരുത്തി കോഹിനൂരിൽ വെച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.