കപ്പൽ വള്ളത്തിലിടിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കാമെന്ന്​ അധികൃതർ

കൊല്ലം: കപ്പൽ വള്ളത്തിലിടിച്ച സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാമെന്ന്​ ഹോ​േങ്കാങ്​ കപ്പലി​​​െൻറ ഉടമസ്ഥർ. രണ്ട്​ ദിവസത്തിനകം പോർട്ട്​ബ്ലെയറിലെത്തി അന്വേഷണ സംഘവുമായി സഹകരിക്കാമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. കപ്പൽ അധികൃതർ നാവികസേനയെയാണ്​​ ഇക്കാര്യം അറിയിച്ചത്​. കപ്പലിടിച്ച സംഭവത്തിൽ ഡയറക്​ടർ ജനറൽ ഒാഫ്​ ഷിപ്പിങ് ​ അന്വേഷണം നടത്തുന്നത്​.

കൊല്ലം തീ​ര​ത്തി​ന്​ 40 ​േനാ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ കന്യാകുമാരി സ്വദേശികൾ സഞ്ചരിച്ച  ആരോഗ്യ അന്ന എന്ന വള്ളത്തിലാണ്​ ഹോ​േങ്കാങ്​ രജിസ്​ട്രേഷനിലുള്ള കപ്പലിടിച്ചത്​. സംഭവത്തിൽ ആറ്​ പേർക്ക്​ പരിക്കേറ്റിരുന്നു. 

നേരത്തെ പോർട്ട്​ ബ്ലെയർ തീരത്ത്​ അടുപ്പിക്കണമെന്ന നാവികസേനയുടെ നിർദേശം ഹോ​േങ്കാങ്​ കപ്പലധികൃതർ തള്ളിയിരുന്നു. 

Tags:    
News Summary - Honkong ship accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.