കൊച്ചി: ഇടുക്കി പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാനുള്ള കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി തള്ളി. റിസോർട്ട് പരിസരത്ത് കനത്ത മഴയെ തുടർന്ന് പാറയിടിഞ്ഞ് വാഹനങ്ങൾ തകർന്നതിനെത്തുടർന്നാണ് റിസോർട്ട് പൂട്ടാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർ ആഗസ്റ്റ് എട്ടിന് നോട്ടീസ് നൽകിയത്. ഇത് ചോദ്യം ചെയ്ത് ഉടമ അശോക് കുമാർ നൽകിയ ഹരജിയാണ് തള്ളിയത്.
മൂന്നാര്‍ മേഖലയില്‍ റവന്യൂ വകുപ്പിെൻറ അനുമതിയില്ലാതെ നിർമാണം നടത്തരുതെന്ന ഡിവിഷന്‍ ബെഞ്ച് വിധി ലംഘിച്ചതിനാലും കല്ലുവീഴുന്ന പ്രദേശമാണിതെന്ന് വ്യക്തമായതിനാലുമാണ് സർക്കാർ ഉത്തരവെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ െബഞ്ച് ഹരജി തള്ളിയത്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പരാതിക്കാരന് ആവശ്യമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. കൃഷിയാവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും ഇതിന് റവന്യൂ വകുപ്പിെൻറ എൻ.ഒ.സിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
റവന്യൂ വകുപ്പിെൻറ അനുമതിയില്ലാതെ പള്ളിവാസലില്‍ റിസോര്‍ട്ട് പണിതത് ഭൂമി പതിച്ചുനല്‍കല്‍ ചട്ടത്തിെൻറ ലംഘനമാണെന്നും ഡെപ്യൂട്ടി കലക്ടർ പി.ഡി. ഷീലാദേവി കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.