കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകൾ നേരത്തേ അടക്കുന്നത് ദീർഘദൂര യാത്ര ചെയ്യുന്നവരെ പട്ടിണിയിലാക്കുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴര വരെയാണ് ഹോട്ടലുകളുടെ പ്രവൃത്തി സമയം. അതിനാൽ പല ഹോട്ടലുകളും ഏഴുമണിയാകുന്നതിന് മുമ്പുതന്നെ പൂട്ടുകയാണ്. വൈകീട്ട് ഭക്ഷണം തീരുന്നതുവരെ കച്ചവടം എന്നതാണ് രീതി. കൂടുതല്‍ ഹോട്ടലുകളും പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനുമാണ് പ്രാധാന്യം നല്‍കുന്നത്. മിച്ചം വരുന്ന ഭക്ഷണം തീരുന്നതോടെ കട പൂട്ടുന്നു.
രാത്രിയില്‍ അനുവദിച്ച സമയം വരെ ഭക്ഷണം വിതരണം ചെയ്യുന്നത് ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമാണ്. ലോക്ഡൗൺ ഇളവുകള്‍ വന്നതോടെ രാത്രിയാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, തട്ടുകടകള്കൂടി തുറക്കാതായതോടെ ഒരു ചായ കുടിക്കാന്‍ പോലും സൗകര്യമില്ലാതായിരിക്കുകയാണ്. ഹോട്ടലുകളെക്കാൾ രാത്രി യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്നത് തട്ടുകടകളെയായിരുന്നു. ഭക്ഷണമോ വെള്ളമോ ചായയോ വില്‍ക്കുന്ന കടകളൊന്നും രാത്രി ഏഴിനു ശേഷം കാണാനില്ല. അതിനാൽതന്നെ ബിസ്ക്കറ്റും ബ്രെഡുമുൾപ്പെടെയുള്ളവ നേരത്തെ കരുതിവെക്കുകയാണ് യാത്രക്കാരും ഡ്രൈവർമാരും.
ഇളവുകള്‍ ആരംഭിക്കുന്നതിന് മുമ്പു വരെ സന്നദ്ധ സംഘടനകളും മറ്റും രാത്രിയില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാല്‍, അണ്‍ലോക്ക് തുടങ്ങിയതോടെ ഇതും നിലച്ചു. ഇതോടെ ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ യാത്രക്കാര്‍ ഭക്ഷണം അന്വേഷിച്ച് അലയേണ്ട അവസ്ഥയാണുള്ളത്.
രാത്രി യാത്ര ചെയ്യുന്നവർക്കായി ഭക്ഷണശാലകളുടെ പ്രവർത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയരുകയാണ്. കൂടാതെ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും ഹോട്ടലുടമകളും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.