കൂളിമാട്: വർഷംതോറുമുണ്ടാകുന്ന പ്രളയത്തിെൻറ പ്രയാസത്തിൽനിന്ന് കരകയറാൻ ഇരുനില വീട് ഉയർത്തിയത് രണ്ടുമീറ്ററോളം. കുളിമാട് അരീക്കരയിൽ റിട്ട.എസ്.ഐ പുഷ്പരാജെൻറയും ഹെൽത്ത് സൂപ്പർ വൈസറായി വിരമിച്ച ഇന്ദിരയുടെയും വീടാണ് ആറ് അടിയിലധികം ഉയർത്തിയത്. 40 ദിവസം 10നും 15നും ഇടക്ക് തൊഴിലാളികൾ കഠിനപ്രയത്നം നടത്തിയാണ് വീട് ഉയർത്തിയത്.
കൂളിമാട്-പുൽപറമ്പ് റോഡരികിൽ അരീക്കരയിൽ 15 വർഷം മുമ്പാണ് പുഷ്പരാജൻ വീടുനിർമിച്ചത്. കൂളിമാട് വയലിനും ഇരുവഴിഞ്ഞിപ്പുഴക്കും സമീപത്താണ് വീട്.2019ലെ പ്രളയത്തിൽ ഏഴര അടിയോളം ഉയരത്തിൽ വീട്ടിൽ വെള്ളം കയറിയിരുന്നു. 2018ലും 2020ലും പ്രളയം ദുരിതവും നാശനഷ്ടങ്ങളുമുണ്ടാക്കി. കുടുംബം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നു.
സാധന സാമഗ്രികൾ മാറ്റിയും ദുരിതാശ്വാസക്യാമ്പിലേക്ക് മാറിയും പ്രളയത്തിനുശേഷം വീട് ശുചീകരിച്ചും മറ്റുമുള്ള ദുരിതങ്ങൾ തുടരെ പ്രയാസം സൃഷ്ടിച്ചതോടെയാണ് വീട് തറനിരപ്പിൽനിന്ന് പരമാവധി ഉയർത്താൻ തീരുമാനിച്ചത്. 20 ലക്ഷത്തോളം രൂപ ഇതിനു ചെലവുവരും.
1900 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് 200ഓളം ജാക്കിലിവർ ഉപയോഗിച്ചാണ് ഉയർത്തിയത്. വെള്ളിപ്പറമ്പ് സ്വദേശിയാണ് ഇതിനു കരാർ എടുത്തിരുന്നത്.
ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു തൊഴിലാളികൾ. തറയിലെ കരിങ്കല്ലുകൾ ഇളക്കിമാറ്റി ജാക്കിലിവർ ഘടിപ്പിച്ചായിരുന്നു ഉയർത്തൽ. ഉയർത്തിയ ഭാഗത്ത് പടുത്ത് മണ്ണ് നിറക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വീടിനു ചുറ്റും കരിങ്കൽഭിത്തി കെട്ടി പുതിയ തറനിരപ്പിന് അനുസരിച്ച് മണ്ണിട്ട് ഉയർത്തണം.
പ്രവൃത്തി തീരുന്നതുവരെ സഹോദരിയുടെ വീട്ടിലാണ് പുഷ്പരാജനും കുടുംബവും താമസിക്കുന്നത്. വലിയൊരു തുക ചെലവ് വരുമെങ്കിലും അടിക്കടിയുണ്ടാകുന്ന പ്രയാസത്തിൽനിന്ന് രക്ഷനേടാനാണ് വീട് ഉയർത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നെതന്ന് പുഷ്പരാജൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.