കാലടി: മറ്റൂരിൽ വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് വരയിലാൻ വീട്ടിൽ ഷൈജു (49) അറസ്റ്റിൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സുനിതയെ ചെമ്പിശ്ശേരി റോഡിലെ ഭർതൃഗൃഹത്തിൽ നെഞ്ചിൽ കുത്തേറ്റ് അവശനിലയിൽ കണ്ടത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുടുംബപ്രശ്നങ്ങൾ മൂലമുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഷൈജു പറഞ്ഞതായി പൊലീസ് അറിയച്ചു.
സംഭവസ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തിയിരുന്നു.റൂറൽ എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അയ്യമ്പുഴ സി.ഐ എം. മനോജ്, കാലടി എസ്.ഐമാരായ ടി.ബി. ബിബിൻ, വിപിൻ വി. പിള്ള, എസ്. സുകേശൻ, കെ.എ. പോളച്ചൻ, ജി. സതീശൻ, എസ്.സി.പി.ഒ എം.വി. ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.