ബാലുശ്ശേരി: കരൾ രോഗബാധിതയായ വീട്ടമ്മ ചികിത്സസഹായം തേടുന്നു. മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം കുന്ദമംഗലത്തില്ലത്ത് താമസിക്കും നാഗത്തിങ്കൽ ബ്രഹ്മപ്രകാശൻ നമ്പിയുടെ ഭാര്യ സുഭദ്രയാണ് (55) മാരകമായ കരൾ രോഗം ബാധിച്ച് കരൾ മാറ്റിവെക്കേണ്ട അവസ്ഥയിലുള്ളത്. ഭർത്താവ് ബ്രഹ്മ പ്രകാശൻ നമ്പിയാകട്ടെ ഏറെക്കാലമായി പ്രമേഹരോഗത്തിന്റെ പിടിയിലാണ്. അസുഖം മൂർച്ഛിച്ചതിന്റെ ഭാഗമായി ഇപ്പോൾ ഒരു കാല് മുറിച്ചുമാറ്റിയ അവസ്ഥയിലാണ്. ഏക മകൻ വിദ്യാർഥിയായ കൃഷ്ണപ്രസാദ് ഇടവേളകളിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു കിട്ടുന്ന വരുമാനവും ക്ഷേത്ര പൂജാദികർമങ്ങൾ ചെയ്തു കിട്ടുന്ന ദക്ഷിണയുംകൊണ്ടാണ് ഈ കുടുംബം ജീവിച്ചുപോവുന്നത്.
നിർധനരായ ഇവരെ സംബന്ധിച്ചെടുത്തോളം കരൾമാറ്റ ചികിത്സച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. കുടുംബത്തെ സഹായിക്കാനായി നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കയാണ്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം വത്സല കാറളംകണ്ടി ചെയർമാനും ഗിരീഷ് ബാലുശ്ശേരി കൺവീനറുമായി രൂപവത്കരിച്ച ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ കനറാ ബാങ്ക് ബാലുശ്ശേരി ശാഖയിൽ ജോയന്റ് അക്കൗണ്ട് തുറന്നിരിക്കയാണ്. അക്കൗണ്ട് നമ്പർ: 110208581175, IFSC: CNRB0000841.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.