പത്തനംതിട്ട: ഇടത്തരക്കാരായ പ്രവാസി മലയാളികൾക്കായി കോഴിക്കോട് ഭവന പദ്ധതി നടപ്പാക്കാൻ ഭവന നിർമാണ ബോർഡ് തീരുമാനിച്ചതായി ചെയർമാൻ പി. പ്രസാദ്. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയമാണ് ലക്ഷ്യമിടുന്നത്. 20 ലക്ഷത്തിന് മൂന്ന് കിടക്കകളോട് കൂടിയ ഫ്ലാറ്റാണ് ലക്ഷ്യം. വീടിെൻറ വലുപ്പം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രവാസി സംഘടനകളുമായി ചർച്ച നടത്തും. അവരുമായി ചർച്ച നടത്തിയ ശേഷം വിലയിൽ മാറ്റം വേണമെങ്കിൽ വരുത്തും.
ഭവന നിർമാണ ബോർഡിൻറ കൈവശമുള്ള സ്ഥലങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കും. കൊച്ചി മറൈൻ ഡ്രൈവിലെ 17 ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തും. കുട്ടിക്കാനത്തും വയനാട്ടിലും വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ കെട്ടിട നിർമാണ പ്ലാനുകൾ തയാറാക്കി നൽകുന്നതടക്കമുള്ള സൗകര്യം ജില്ല ഒാഫിസുകളിൽ ലഭ്യമാക്കുന്നത് ആലോചനയിലുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് ബോർഡിെൻറ പ്രവർത്തനം പുനഃസംഘടിപ്പിക്കും. െഎ.എസ്.ഒ സർട്ടിഫിക്കറ്റിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.