കൊച്ചി വിമാനത്താവളത്തിൽ 60 കോടിയുടെ ലഹരിമരുന്ന് വേട്ട; യാത്രക്കാരൻ പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

കസ്റ്റംസ് നാർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ ലഹരി വസ്തുവിന് അന്തരാഷ്ട്ര മാർക്കറ്റിൽ 60 കോടിയോളം വിലവരും. ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു.

കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. 'ത്രിഡി എം.ആർ.ഐ' സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് രഹസ്യ അറിയിൽ ഒളിപ്പിച്ച ലഹരി വസ്തു കണ്ടെത്തിയത്.

പാലക്കാട്‌ സ്വദേശിയായ യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറി.

Tags:    
News Summary - Huge drug hunt at Kochi Airport, Passenger arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.