തിരുവനന്തപുരം: സംസ്ഥാനത്ത് സദാചാര പൊലീസിന്‍െറ പേരില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂരിലും കോലഞ്ചേരിയിലും നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കമീഷന്‍ അംഗം കെ. മോഹന്‍ കുമാറിന്‍െറ ഉത്തരവ്.
കൊടുങ്ങല്ലൂരില്‍ ഗുണ്ടകള്‍ ഒരു യുവാവിനെ നഗ്നനാക്കി വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. കോലഞ്ചേരിയില്‍ ജീപ്പ് യാത്രികരെയാണ് മര്‍ദിച്ചത്. പൊലീസ് ജാഗ്രതയോടെ പെരുമാറിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നെന്ന് പൊതുപ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.