സമാന തസ്​തികകൾക്ക് വ്യത്യസ്​ത പ്രായപരിധി നിശ്ചയിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സമാന തസ്​തികകൾക്ക് വ്യത്യസ്​ത പ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം സർക്കാറി​​െൻറ ശ്രദ്ധയിൽപെടുത്തി സ്​പെഷൽ റൂൾസിൽ ഭേദഗതി വരുത്തണമെന്നും സംസ്​ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കമീഷൻ ആക്റ്റിങ്​ അധ്യക്ഷൻ പി. മോഹനദാസ്​ പി.എസ്​.സി സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.

ഫയർമാൻ, ൈഡ്രവർ കം പമ്പ് ഓപറേറ്റർ തസ്​തികകളുടെ പ്രായപരിധി ഉയർത്തുന്നതിന് സർക്കാർ  തലത്തിൽ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഫയർമാൻ, ൈഡ്രവർ കം പമ്പ് ഓപറേറ്റർ തസ്​തികകളുടെ ഉയർന്ന പ്രായപരിധി 26 വയസ്സാണ്.  എന്നാൽ, സമാന തസ്​തികകളായ എക്സൈസ്​ ൈഡ്രവർ, ജയിൽ വാർഡൻ എന്നീ തസതികകൾക്ക് 39 വയസ്സാണ് പ്രായപരിധി.  ഇതു വിവേചനപരമാണെന്ന് പരാതിപ്പെട്ട് വിമൽകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കമീഷൻ പി.എസ്​.സി സെക്രട്ടറിയിൽനിന്ന്​ വിശദീകരണം വാങ്ങിയിരുന്നു.  വിവിധ തസ്​തികകളിലേക്ക് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലെ യോഗ്യതകളും പ്രായപരിധിയും നിശ്ചയിക്കുന്നത് പ്രസ്​തുത തസ്​തികകളുടെ സ്​പെഷൽ റൂളുകളുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫയർമാൻ,  ൈഡ്രവർ കം പമ്പ് ഓപറേറ്റർ, പൊലീസ്​ കോൺസ്​റ്റബിൾ ൈഡ്രവർ എന്നിവയുടെ സ്​പെഷൽ റൂൾ  പ്രകാരമുള്ള പ്രായപരിധി 18-^26 വയസ്സാണ്. സ്​പെഷൽ റൂളിൽ ഭേദഗതി വരുത്തിയാൽ മാത്രമേ പി.എസ്​.സിക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Human Right Commission Order to PSC for Not Allow Different Ages in Same Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.