നിലക്കൽ: ശബരിമലയിലെ അവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാൻ വന്ന മനുഷ്യാവകാശ കമീഷനെ തടങ്കലിൽ എന്ന പോലെയാണ് കൊണ്ടുപോകുന്നതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി. ഭക്തജനങ്ങളുെട പ്രശ്നങ്ങൾ മാത്രമല്ല, ഇവിടെ പൊലീസും കെ.എസ്.ആർ.ടി.സി ജീവനക്കാരും ഫയർഫോഴ്സ് ജീവനക്കാരും അനുഭവിക്കുന്ന അവകാശ ലംഘനങ്ങൾ കൂടി കമീഷൻ പരിശോധിക്കണം. അസൗകര്യങ്ങളിൽ ഉഴലുന്ന പൊലീസ് അവരുടെ വാശി തീർക്കുന്നത് സാധാരണ ഭക്ത ജനങ്ങളോടാണ്. അതിന് പൊലീസിനെയല്ല, സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാറിനെയാണ് പഴിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് ശബരിമല. അവിടെ സുരക്ഷാ പ്രശ്നമുെണ്ടങ്കിൽ ബോർഡിെൻറ സുരക്ഷാ ജീവനക്കാരുണ്ട്. അവെര സഹായിക്കാനാണ് പൊലീസ് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോൾ ദേവസ്വം ബോർഡിെന നോക്കുകുത്തിയാക്കി പൊലീസ് ശബരിമല കൈയടക്കിയിരിക്കുകയാണ്. ഇവിടെ ക്രമസമാധാന പ്രശ്നങ്ങളില്ല. ദേവസ്വം ബോർഡിനെ ഏൽപ്പിച്ചാൽ അവർ ഭംഗിയായി നടത്തും. ഭക്തർക്ക് സുരക്ഷയിെല്ലന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ദേവസ്വം ബോർഡോ ഭക്തരോ അങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
ശബരിമലയിൽ കേന്ദ്രസർക്കാറിന് ഇടപെടാൻ സാധിക്കില്ല. അത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാകും. കേന്ദ്ര സർക്കാർ ഇടപെടണങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.