തൃശൂർ: തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ ചികിത്സക്കിടെ രക്തം സ്വീകരിച്ച് ഗുരുതരാവസ്ഥയിലായ ആലപ്പുഴ കായംകുളം സ്വദേശിനിയായ ഒമ്പതുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ ആലപ്പുഴ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ആൻറി റെട്രോവൈറൽ തെറപ്പി (എ.ആർ.ടി) ഉൾപ്പെടെ കുട്ടിക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കാൻ വേണ്ടത് കലക്ടർ ഉടൻ ചെയ്യണം. മൂന്നാഴ്ചക്കകം കലക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരിക്കേ വി.എസ്. അച്യുതാനന്ദെൻറ െഎ.ടി ഉപദേഷ്ടാവായിരുന്ന േജാസഫ് സി. മാത്യു, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി േജായ് കൈതാരത്ത്, അഡ്വ. കിഷോർ എന്നിവർ നൽകിയ പരാതിയിലാണ് കമീഷൻ ഉത്തരവിട്ടത്. ഇൗ ഘട്ടത്തിൽ കുട്ടിക്ക് എച്ച്.െഎ.വി ബാധിച്ചോ എന്നും അത് ആരുടെ പിഴവുമൂലമാണെന്നും തർക്കിക്കുന്നതിലുപരി ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
പി.സി.ആർ ടെസ്റ്റ് (പോളിമെറസ് ചെയിൻ റിയാക്ഷൻ) ഫലത്തിൽ എച്ച്.െഎ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പറഞ്ഞ് ആർ.സി.സി നിർബന്ധമായി ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് വീട്ടിൽ കഴിയുന്ന കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നുകാണിച്ചാണ് കമീഷന് പരാതി ലഭിച്ചത്. ചെന്നൈയിലെ ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിലാണ് എച്ച്.െഎ.വി ബാധിച്ചിട്ടില്ലെന്ന് ആർ.സി.സി പറയുന്നത്. ഇൗ റിപ്പോർട്ടിെൻറ ആധികാരികത സംശയകരമായതിനാൽ അന്വേഷണം വേണം. ആർ.സി.സി മുൻൈകയെടുത്ത് നടത്തിയ മൂന്ന് പരിശോധനയിലും എച്ച്.െഎ.വി സ്ഥിരീകരിച്ചതാണ്.
അതിൽ സംശയമുെണ്ടങ്കിൽ ദേശീയ മാർഗനിർദേശം അനുസരിച്ച് അടുത്തതായി വെല്ലൂർ മെഡിക്കൽ കോളജിലായിരുന്നു പരിശോധന നടത്തേണ്ടത്. അത് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.