'മാധ്യമം' ലേഖകന്​ പോലീസ് മർദനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: 'മാധ്യമം' ദിനപത്രത്തിന്‍റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനെ മർദിച്ച തിരുർ പൊലീസ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് കമ്മീഷൻ പരിഗണിക്കും.

കെ.പി.എം റിയാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇക്കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു സംഭവം. പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തൂർ പുതുപള്ളിയിലെ കടയിൽ നിൽക്കുമ്പോഴാണ് തനിക്ക് മർദനമേറ്റതെന്ന് റിയാസ്​ പരാതിപ്പെടുന്നു.ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മർദിച്ചു. താൻ പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു. പരിക്കേറ്റതിനെ തുടർന്ന് തിരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാനെത്തിയ തന്നെ അകാരണമായി മർദിച്ച സി.ഐ. ടി.പി. ഫർഷാദിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് റിയാസ്​ പരാതിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Human rights commission ordered probe into police assault on Madhyamam reporter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.