ആർ.സി.സിയിൽ ചികിത്സ മുടങ്ങിയത്​ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: റീജനൽ കാൻസർ സെന്‍ററിൽ തൈറോയ്ഡ് കാൻസർ ചികിത്സയുടെ ഭാഗമായി നടത്തുന്ന അയഡിൻ തെറപ്പി കാൻസർ ചികിത്സ ഒരു വർഷമായി മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം. ആർ.സി.സി ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്​ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശിച്ചത്​.

ഈ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് രോഗികൾ ആശ്രയിക്കുന്നത്. ആർ.സി.സിയിൽ നിർമിക്കുന്ന 14 നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞാൽ മാത്രമേ ചികിത്സ ആരംഭിക്കൂയെന്ന് അധികൃതർ പറഞ്ഞതായി ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.