തിരുവനന്തപുരം: മറ്റ് വരുമാനമാർഗമൊന്നും ഇല്ലാത്ത സാധാരണക്കാരായ ഗർഭിണികൾക്ക് ലഭിക്കേണ്ട മാതൃ വന്ദന യോജന പദ്ധതി ആനുകൂല്യം യഥാസമയം നൽകാൻ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. വനിതാ ശിശു വികസന ഡയറക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്.
തനിക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കായിക്കര സ്വദേശിനി ഷൈനി സമർപ്പിച്ച പരാതിയിലാണ് നടപടി. വനിതാ ശിശുവികസന ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്ന പ്രസവാനുകൂല്യ പദ്ധതിയിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മൂന്ന് ഗഡുക്കളായി 5000 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കും.
അംഗനവാടികൾ വഴി ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പരിശോധനക്ക് ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പദ്ധതി ആനുകൂല്യം നിക്ഷേപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് ലഭിക്കേണ്ട ഗഡു ഉടൻ നൽകണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.