തിരുവനന്തപുരം: അപ്രതീക്ഷിത ദുരന്തങ്ങളിലും റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അത്യാഹ ിതങ്ങളിലും പെട്ട് അബോധാവസ്ഥയിലോ ഗുരുതരാവസ്ഥയിലോ ആകുന്ന ഇതര സംസ്ഥാനക്കാരും ഇതര രാജ്യക്കാരുമുൾപ്പെട്ട അപരിചിതർക്ക് ഏറ്റവും അടുത്ത മികച്ച ആശുപത്രിയിൽ അടി യന്തര ചികിത്സ ഉറപ്പാക്കാൻ നിയമം നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗ ം കെ. മോഹൻകുമാർ ഉത്തരവിട്ടു.
ഇത്തരത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ അത ിവേഗം നൽകുന്നതിനും അനിവാര്യമായെങ്കിൽ വിദഗ്ധചികിത്സാകേന്ദ്രത്തിൽ എത്തിക്കുന്നതിനും സംവിധാനം വേണം. ഇതിനായി പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ, സ്വകാര്യാശുപത്രികൾ, പൊലീസ്, സന്നദ്ധസംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി എല്ലാ ജില്ലയിലും ക്രമീകരണമൊരുക്കണം.
കൊല്ലം ഇത്തിക്കരയിൽ 2017 ആഗസ്റ്റ് ആറിന് രാത്രിയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യത്തിൽ കമീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ഗതാഗതത്തിരക്കുള്ള പ്രധാന പാതകൾക്കരികിലെ എല്ലാ പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളെയും കോർത്തിണക്കി രാത്രികാല അത്യാഹിത ചികിത്സക്ക് വെൻറിലേറ്ററും ന്യൂറോസർജെൻറ സേവനവും ലഭ്യമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
ജില്ലതലത്തിൽ ജില്ലമെഡിക്കൽ ഓഫിസർമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇക്കാര്യം ഉറപ്പാക്കണം. സജ്ജീകരണങ്ങൾ ഉണ്ടായിട്ടും അടിയന്തരചികിത്സ നിഷേധിക്കുന്ന ആശുപത്രിമാനേജ്മെൻറുകൾക്കും ചുമതലക്കാർക്കുമെതിരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം. ഇത്തരം സാഹചര്യത്തിൽ ചികിത്സക്ക് വേണ്ടി വരുന്ന സാമ്പത്തികബാധ്യത ആശുപത്രികൾക്കും വ്യക്തികൾക്കും റീഇംബേഴ്സ് ചെയ്യാൻ സംവിധാനമുണ്ടാക്കണം.
ചികിത്സാനിഷേധം, വൈകൽ, പിഴവ് തുടങ്ങിയ പരാതികളിൽ അന്വേഷണചുമതല ആരോഗ്യമേഖലയിൽ അടിസ്ഥാനവിദ്യാഭ്യാസം ലഭിച്ച പൊലീസുദ്യോഗസ്ഥർക്ക് നൽകണം. മെഡിക്കൽ ബിരുദമുള്ള പൊലീസ് ഓഫിസർമാരുടെ സാന്നിധ്യം മെഡിക്കൽ ബോർഡ് ഉറപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.