തട്ടേക്കാട് വനത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ടിനു പോയ യുവാവ്​ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നയാട്ടു സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേൽ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തൻവീട്ടിൽ അജേഷ് രാജൻ (28) എന്നിവരെയാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത്  അബദ്ധത്തിൽ വെടിയേറ്റാണെന്ന്​ അവർ മൊഴി നൽകി. കാട്ടാനയിൽ നിന്ന് രക്ഷ നേടാനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി ടോണിക്ക്​ കൊണ്ടതാണെന്നുമാണ്​ മൊഴി.

ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം നായാട്ടിനു പോയ നാലംഗ സംഘത്തെ കാട്ടാന ആ​ക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ടോണി മരിക്കുകയും ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ച​​െൻറ മകൻ ബേസിലിനെ(32) ഗുരുതര പരിക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു.  ഇയാൾ ഇപ്പോൾ അപകടനില തരണം ചെയ്തു.

ടോണി മരിച്ചത്​ വെടിയേറ്റ് രക്തം വാർന്നാണ് പോസ്​റ്റ്​മോർട്ടത്തിലൂടെ വ്യക്തമാവുകയായിരുന്നു. ശരീരത്തിൽനിന്നു വെടിയുണ്ടയും കണ്ടെടുത്തു.
ടോണി മാത്യുവിന്‍റെ തുടയെല്ലിൽനിന്നാണു വെടിയുണ്ട കണ്ടെടുത്തത്. വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഒന്നര മണിക്കൂറിനുശേഷമാണു വിവരമറിഞ്ഞ് എത്തിയവർ ടോണി മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനു ശേഷം ഷെലറ്റ്​ ജോസഫും അജേഷ്​ രാജനും ഒളിവിലായിരുന്നു.

Tags:    
News Summary - hunter shot dead in forest: two persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.