തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം നൽകാത്തതിന് അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭർത്താവ്. കന്യാകുമാരി ജില്ലയിൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം.
നാഗർകോവിൽ സ്വദേശിയും അഭിഭാഷകയുമായ പ്രിയദർശിനിയും ഗവ. കോളജ് അധ്യാപകനായ രാജാ ഷെറിനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വർണവും നൽകിയിരുന്നു. പക്ഷേ, വിവാഹശേഷം കൂടുതൽ പണവും സ്വർണവും വേണമെന്നാവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.
തുടർന്ന് പ്രിയദർശിനി വനിതാ പൊലീസിൽ പരാതി നൽകി. ഇതോടെ മധ്യസ്ഥതയിൽ ഭാര്യയും ഭർത്താവും പ്രത്യേകം വീടെടുത്ത് താമസം തുടങ്ങി. എന്നാൽ, ഇവിടെയും പീഡനം തുടരുകയായിരുന്നു
കഴിഞ്ഞ ദിവസം ഷെറിൻ കുടുംബവീട്ടിലേക്ക് മടങ്ങി. ഭർത്താവിനെ അന്വേഷിച്ച് ഇവിടെയെത്തിയ അഭിഭാഷകയെ ഇയാൾ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിക്കാൻ തയാറല്ലെന്ന് പറഞ്ഞ് അഭിഭാഷക വീടിന് പുറത്ത് അപേക്ഷയുമായി നിൽക്കുകയായിരുന്നു. അഭിഭാഷകയെ പൊലീസ് ഇടപെട്ട് ഇവരുടെ വീട്ടിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.