അങ്കമാലി: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡെയ്സി ടോമിയുടെ ഭര്‍ത്താവ് മരിച്ചു. പാറക്കടവ് പുവ്വത്തുശ്ശേരി പറമ്പത്തേ് വീട്ടില്‍ പൗലോയുടെ മകന്‍ പി.പി. ടോമിയാണ് (58) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ടോമിയുടെ അന്നമനട വൈന്തലയിലുള്ള സഹോദരിയുടെ വീടു വെഞ്ചരിപ്പു ചടങ്ങിനെത്തിയപ്പോഴായിരുന്നു അപകടം. ഉടുതുണിയില്‍ കാല്‍കുടുങ്ങി കല്ലില്‍തട്ടി സമീപത്തെ ആഴമുള്ള തോട്ടില്‍ കല്ലില്‍ മുഖംകുത്തി വീഴുകയായിരുന്നു. അപകടത്തില്‍ മൂക്കിന്‍റെ പാലം തകര്‍ന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ബുധനാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷമാണ് അവശനിലയിലാവുകയും വൈകിട്ട് അഞ്ചിന് മരണം സംഭവിക്കുകയും ചെയ്തത്. മക്കള്‍: ടീന കിരണ്‍, അനു, ജിനു. മരുമകന്‍: കിരണ്‍ സണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂവത്തുശേരി സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.